വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മന്ത്രി വി എൻ വാസവൻ എട്ടിന് ജില്ലയിൽ  

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ആഗസ്റ്റ് എട്ട് വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

രാവിലെ 9.00: അഴീക്കൽ പോർട്ട് സന്ദർശനം

10.30: പാപ്പിനിശ്ശേരി ഏരിയ പ്രവാസി ഫാമിലി വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം-ഇരിണാവ്

11.30: ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെയും ജില്ലാതല ഖാദി ഓണം മേളയുടെയും ഉദ്ഘാടനം-ഖാദി ഗ്രാമസൗഭാഗ്യ, കണ്ണൂർ

2.30: കോട്ടയം സർവ്വീസ് സഹകരണ ബാങ്ക് പൂക്കോട് ശാഖ ഉദ്ഘാടനം

3.30: റെയ്ഡ്‌കോ ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും വെബ്‌സൈറ്റ് ഉദ്ഘാടനവും

സംസ്ഥാന ഭിന്നശേഷി അവാർഡ്

ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ/സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന സംസ്ഥാന ഭിന്നശേഷി അവാർഡ് 2024 നുള്ള നോമിനേഷനുകൾ ക്ഷണിച്ചു.
അവാർഡ് വിഭാഗം- ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്. വിശദവിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെwww.swdkerala.gov.inഎന്ന വെബ് സൈറ്റിലും, ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. അവാർഡ് നാമനിർദ്ദേശങ്ങൾ ലഭ്യമാക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 30. ഫോൺ: 0497 2997811, 8281999015

ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള കണ്ണൂർ ജില്ലയിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ് നടത്തുന്നു. പ്രായം 17 വയസ്സ് പൂർത്തിയായവർക്.
പരിശീലന കേന്ദ്രം: അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക് പാലയാട്
ഫീസ്: 13100. സർട്ടിഫിക്കേഷൻ: കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള  സ്‌പോർട്‌സ് ഫിറ്റ്‌നസ് സ്‌കിൽ സെക്ടർ കൗൺസിൽ  നൽകുന്ന സർട്ടിഫിക്കറ്റ്. യോഗ്യത: എസ്എസ്എൽസി.
താല്പര്യമുള്ളവർ ഈ ലിങ്ക് വഴി അപേക്ഷിക്കുക. https://asapkerala.gov.in/course/fitness-trainer/
ഫോൺ: 9495999712, 7025347324 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അപകട ഇൻഷുറൻസ് മേള

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് ജില്ലയിലെ എല്ലാ പോസ്റ്റാഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു. മേളയിൽ 749 രൂപ നൽകിയാൽ ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. തുടർന്നുള്ള ഓരോ വർഷവും ഈ തുക അടച്ചു പദ്ധതിയിൽ തുടരാം. വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുള്ള അപകടത്തിനും ഈ പദ്ധതിയിൽ പരിരക്ഷ ലഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.പ്രവേശന പ്രായം 18-65 വയസ്സ്.

താൽകാലിക നിയമനം

കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അക്കാദമിക്ക് വർഷം സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ അസി. പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ആഗസ്റ്റ് ഒൻപതിന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് (www.gcek.ac.in) സന്ദർശിക്കുക.

കർക്കിടകപ്പെരുമ മാറ്റിവെച്ചു

കേരള ഫോക്ക്ലോർ അക്കാദമി ആഗസ്റ്റ് 13 ന് നടത്താനിരുന്ന കർക്കിടകപ്പെരുമ പരിപാടി വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.

ഫാഷൻ ഡിസൈനിങ് കോഴ്‌സ്

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി ) നെരുവമ്പ്രം 2024 -25 അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ് .എൽ സി യോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഉയർന്ന പ്രായ പരിധി ഇല്ല. https://polyadmission.org/gifd എന്ന സൈറ്റിൽ അപേക്ഷ സമർപ്പിക്കുക. അവസാന തീയതി ആഗസ്റ്റ് 23. ഫോൺ 9400006495, 04972871789

തത്സമയ പ്രവേശനം

തലശ്ശേരിമലബാർകാൻസർസെന്ററിൽ(പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ഓങ്കോളജിസയൻസസ്സ്ആൻഡ്റിസർച്ച)നടത്തുന്നവിവിധസർട്ടിഫിക്കറ്റ്കോഴ്സുകളിലേക്ക്തത്സമയപ്രവേശനംനടത്തുന്നു.സർട്ടിഫിക്കറ്റ്കോഴ്‌സ്ഇൻഹിസ്റ്റോപാത്തോളജി,സർട്ടിഫിക്കറ്റ്കോഴ്‌സ്ഇൻബ്ലഡ്ബാങ്ക്ടെക്‌നോളജി,സർട്ടിഫിക്കറ്റ്കോഴ്‌സ്ഇൻഫ്‌ളെബോട്ടമിഎന്നീകോഴ്‌സുകളിലേക്ക്നിശ്ചിതയോഗ്യതയുള്ളവർഒറിജിനൽസർട്ടിഫിക്കറ്റുകളും,ബന്ധപ്പെട്ടരേഖകളുമായി ആഗസ്റ്റ് 14 ന് രാവിലെ9.30ന്തലശ്ശേരിമലബാർകാൻസർസെന്ററിൽഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്www.mcc.kerala.gov.inഎന്നവെബ്‌സൈറ്റ്സന്ദർശിക്കുക.

ക്വട്ടേഷൻ

കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ
എഞ്ചിനിയറിംഗ് വകുപ്പിലെ റിവോൾവിംഗ് കസേരകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 17 ഉച്ചക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് (www.gcek.ac.in) എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ 04972 780226.

ടെൻഡർ

ജില്ലാ വനിത ശിശുവികസന ഓഫീസിലേക്ക് ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 16 ഉച്ച രണ്ട് മണിവരെ. ഫോൺ: 04972 700708

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിലെ കേടായ റിവോൾവിംഗ് കസേരകളുടെ അറ്റകുറ്റപണികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 17 ഉച്ച 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് (www.gcek.ac.in) എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ 0497 2780226

ലേലം

ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെ കൈവശം തളിപ്പറമ്പ് നാടുകാണി കിൻഫ്ര പാർക്കിലുള്ള ഇ വി എം ഗോഡൗണിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്നതിനുള്ള കാമ്പാർട്ടുമെന്റുകൾ തിരിക്കുന്നതിന് ഉപയോഗിച്ച ഇരുമ്പ് ജി ഐ പൈപ്പുകളും, അലൂമിനിയം പൈപ്പുകളും ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹാജരാകേണ്ടതാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചു.

ടെൻഡർ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2024 സെപ്റ്റംബർ ഒന്ന് മുതൽ 2025 ആഗസ്റ്റ് 31 വരെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ, സർജിക്കൽ മെറ്റീരിയൽസ് എന്നിവ ലഭ്യമാക്കുന്നതിനായി താൽപര്യവും യോഗ്യതയും ഉള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം ആഗസ്റ്റ് എട്ട് മുതൽ ആഗസ്റ്റ് 17 വരെ രാവിലെ 10.30 മുതൽ നാല് മണിവരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.  അവസാന തീയതി ആഗസ്റ്റ് 22 മൂന്ന് മണി വരെ.

വയനാടിനെ ചേർത്ത് പിടിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്; ഒരു കോടി രൂപ നൽകും

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഹോണറേറിയവും  ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും ജില്ലാ പഞ്ചായത്ത്  തീരുമാനമായി.

ഓണം ഖാദി മേള-2024, നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം എട്ടിന്

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള-2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ആഗസ്റ്റ് എട്ട് രാവിലെ 11 മണിക്ക് സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. മഹാത്മ ഗാന്ധിയുടെ ഛായാചിത്ര അനാച്ഛാദനവും നൂതന ഖാദി ഉത്പന്നങ്ങളുടെ ലോഞ്ചിംഗും രജിസ്‌ട്രേഷൻ, മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനാവും.
കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ആദ്യവിൽപന നടത്തും. സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ നിർവഹിക്കും.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് ഓണം ഖാദിമേള ആഗസ്റ്റ് എട്ടു മുതൽ സെപ്റ്റംബർ 14 വരെയാണ് സംഘടിപ്പിക്കുന്നത്.

അഴീക്കോട് തുറമുഖം മന്ത്രി വി എൻ വാസവൻ സന്ദർശിക്കും

സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ആഗസ്റ്റ് എട്ട് രാവിലെ ഒമ്പത് മണിക്ക് അഴീക്കോട് തുറമുഖം സന്ദർശിക്കും. കെ വി സുമേഷ് എംഎൽഎ മന്ത്രിയെ അനുഗമിക്കും.

ഐ ടി ഐ കോഴ്സുകൾ

കണ്ണൂർ ഗവ ഐ ടി ഐ യും, ഐ എം സി യും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ് എന്ന കോഴ്സിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ 8301098705.

കണ്ണൂർ ഗവ ഐ ടി ഐ യും, ഐ എം സി യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി എന്ന കോഴ്സിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് സി, ഡിഗ്രി, ഡിപ്ലോമ, ബി ടെക്ക് കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ 8301098705.

അഭിമുഖം

കണ്ണൂർ ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്പെൻസറിയിലേക്ക് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസറുടെ താൽകാലിക ഒഴിവിലേക്ക് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (ഒന്നാംനില സായ് ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ടെമ്പിൾ റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം) ആഗസ്റ്റ് 17 ന് രാവിലെ 11 മണി മുതൽ ഒരു മണിവരെ ഡോക്ടർമാരുടെ ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത എം ബി ബി എസ് ഡിഗ്രി ആന്റ് പെർമെനന്റ് രജിസ്ട്രേഷൻ റ്റി സി എം സി. താൽപര്യമുള്ള ഡോക്ടർമാർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം ഹാജരാകണം. അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അഭിമുഖം നടക്കും. ഫോൺ 0495 2322339.

ഓൺലൈൻ സഹായി നിയമനം

കണ്ണൂർ ഐ ടി ഡി പി ഓഫീസ്, കുത്തുപറമ്പ്, പേരാവൂർ, ഇരിട്ടി, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ആറളം സൈറ്റ് മാനേജരുടെ ഓഫീസ് , എന്നിവടങ്ങളിൽ ഓൺലൈൻ സഹായിമാരായി പട്ടിക വർഗ്ഗ യുവതി-യുവാക്കളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ ആറ്. പ്രായം 18 നും 36 നും ഇടയിൽ, യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി സി എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ഇംഗ്ലീഷ്-മലയാളം ടൈപ്പ്റൈറ്റിംഗ്. താൽപര്യമുള്ള ഉദ്യാഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാനം, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഫോൺ: 0497 2700357

സീറ്റൊഴിവ്

പെരിങ്ങോം ഗവ. കോളേജിൽ 2024-25 അധ്യയന വർഷം ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിഷയത്തിൽ വിവിധ വിഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 13 ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ 04985 295440, ഇമെയിൽ: govtcollegepnr@gmail.com.

നഴ്‌സ് നിയമനം

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിലെ ഹോമിയോ ആശുപത്രികളിലെ നഴ്‌സ് തസ്തികയിൽ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 14 രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ), സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, രണ്ടാം നിലയിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത ജി എൻ എം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത കോഴ്‌സ് , നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ .

അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും ( ഒ ബി സി- നോൺക്രിമീലെയർ ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി) എം എഡും നെറ്റ്/പി എച്ച് ഡി യും ഉണ്ടായിരിക്കണം. നെറ്റ്/പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.  ഫോൺ: 0490 2320227, 9188900212

സീറ്റൊഴിവ്

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ബിഎസ് സി മാത്തമാറ്റിക്‌സ് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥിനികൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 12ന് രാവിലെ 11 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

About The Author