വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
റാങ്ക്പട്ടിക റദ്ദായി
ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/2017) തസ്തികയിലേക്ക് 2021 ജൂണ്‍ എട്ട് ന് നിലവില്‍ വന്ന 235/2021/ഡി ഒ സി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2024 ജൂണ്‍ ഏഴ് ന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക 2024 ജൂണ്‍ എട്ട് പൂര്‍വാഹനം മുതല്‍ റദ്ദാക്കിയിരിക്കുന്നു എന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
ലേലം
ആറളം പുനരധിവാസ മേഖലയില്‍ മുറിച്ചു മാറ്റിയ വിവിധ ഇനത്തില്‍പ്പെട്ട 95 മരങ്ങള്‍ (പീലിവാക, മണിമരുത്, ചടച്ചി, എടല, പാല, വട്ട, കുമ്പിള്‍, ആഞ്ഞിലി, പതിരി, പൂവം, കാറ്റാടി, താളി, ചീനി, കൊട്ട, പരകം, പുളിപ്ലാവ്, വരളി, കരിങ്ങാലി, കുടംപുളി, അറിഞ്ഞില്‍, സിന്ദൂരി, കാട്ടുമരം എന്നിവ ആഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് ആറളം ടി ആര്‍ ഡി എം സെപ്ഷ്യല്‍ യൂണിറ്റ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും.
ഫോണ്‍ 0497 2700357, 8075850176
ഫോണ്‍ 0497 2700357, 8075850176
സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വ്യക്തികള്‍, സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്ക് സെക്ടര്‍), ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍ ജി ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകവ്യക്തി (ഭിന്നശേഷി വിഭാഗം), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്ന ശേഷി വിഭാഗം), മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം), ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ (ഭിന്ന ശേഷി വിഭാഗം), എന്‍ ജി ഒ കള്‍ നടത്തിവരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യ നീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍/ സ്വകാര്യ), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്ന ശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍(സ്‌ക്കൂള്‍/ ഓഫീസ്/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ), ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായമാകുന്ന പുതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍, സംരഭങ്ങള്‍ എന്നിവയാണ് അവാര്‍ഡ് വിഭാഗങ്ങള്‍. ഭിന്നശേഷി അവാര്‍ഡിനായി വ്യക്തികള്‍ സ്ഥാപനങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കുവാന്‍ പാടില്ല. അപ്രകാരം ലഭ്യമാകുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്നാല്‍ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ, സ്ഥാപനങ്ങളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാവുന്നതാണ്. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala. gov.in എന്ന വെബ് സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുവാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 30 ആണ്. ഫോണ്‍ 0497 2997811,8281999015
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാംഘട്ട കുളമ്പ് രോഗനിയന്ത്രണ പദ്ധതിയുടെയും ചര്‍മ്മ മുഴരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി പി ദിവ്യ ആഗസ്റ്റ് അഞ്ചി ന് രാവിലെ 10.30 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കും. ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 13 വരെയുള്ള 30 പ്രവൃത്തി ദിവസങ്ങളില്‍ വാക്‌സിനേറ്റര്‍മാര്‍ വീടുകളില്‍ എത്തി കുത്തിവെപ്പ് നടത്തും.
സീറ്റൊഴിവ്
കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിതാകോളേജില്‍ ബി എസ് സി ഫിസിക്‌സ് വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആഗസ്റ്റ് അഞ്ചിന് (തിങ്കളാഴ്ച്ച) 11 മണിക്ക് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0497 2746175
ലേലം
തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളീടെക്‌നിക്ക് കോളേജ് ക്യാമ്പസിലെ അക്കേഷ്യ മരങ്ങള്‍ ആഗസ്റ്റ് എട്ട് ന് രാവിലെ 11.30 മണിക്ക് കോളേജില്‍ പരസ്യമായി ലേലം ചെയ്തും ക്വട്ടേഷന്‍ സ്വീകരിച്ചും വില്‍ക്കും. ലേലവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ നിന്നും നേരിട്ടും www.dtekerala.gov. in/tenders, https://www. gptcthrikaripur.in എന്നീ വെബ് സൈറ്റുകളിലും ലഭിക്കും. ഫോണ്‍ 0467 2211400, 9400006459
സ്‌പോട്ട് അഡ്മിഷന്‍
കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കും www. polyadmission.org എന്ന വെബ് സൈറ്റ് വഴി സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഏഴ് മുതല്‍ മോഡല്‍ പോളിയില്‍ നടക്കും. ഫോണ്‍ 8547005082, 9895871208
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂര്‍ സിറ്റി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെകണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി സോഷ്യോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച്ച ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക്. ഫോണ്‍ 0497 2731135
ലേലം
കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ അപകടാവസ്ഥയില്‍ നിന്നിരുന്നതും അനുമതിയോടെ മുറിച്ചുമാറ്റിയതുമായ മരത്തിന്റെ തടി/വിറക് ആഗസ്റ്റ് ഒന്‍പത് ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 0497 2763332
സീറ്റൊഴിവ്
പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി മാത്തമാറ്റിക്‌സ് വിഷയത്തില്‍ വിവിധ വിഭാഗങ്ങളിലായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് പത്ത് ന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04985 295440, ഇ മെയില്‍ govtcollegepnr@gmail. com
ടെന്‍ഡര്‍
കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂര്‍ മുത്തത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തിയതി ആഗസ്റ്റ് 14 ഉച്ചക്ക് 12 മണി വരെ
ദര്‍ഘാസ്
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി പയ്യന്നൂര്‍ ഡേകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14 ഉച്ചക്ക് 12 മണിവരെ.
ദര്‍ഘാസ്
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലെ മെയിന്‍ ബില്‍ഡിംഗ്‌ബ്ലോക്ക് അറ്റകുറ്റപണി ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 16 വൈകീട്ട് നാല് മണിവരെ
ഒഴിവ്
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത എസ് എസ് എല്‍ സി , ബോട്ട് മാസ്‌റ്റേഴ്‌സ് ലൈസന്‍സ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റര്‍ ലൈസന്‍സ്. പ്രായം 18 മുതല്‍ 41 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് 12 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ക്വട്ടേഷന്‍
ജില്ലയിലെ തീരദേശഹൈവേ നിര്‍മാണ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വ്വേ വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനായി ആര്‍ റ്റി കെ റോവേര്‍സ് ഉള്‍പ്പെടെയുള്ള ഉപകരണ സംവിധാനമുള്ളതും പരിചയവുമുള്ള സര്‍വ്വേ ടീമിനെ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് എട്ട് വൈകീട്ട് നാല് മണിവരെ. കൂടുതല്‍ വിവരങ്ങള്‍ താണയിലുള്ള എല്‍ എ കിഫ്ബി2 ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 9446385974
ക്വട്ടേഷന്‍
തലശ്ശേരി, കൊടുവള്ളി, മമ്പറം,അഞ്ചരക്കണ്ടി, മട്ടന്നൂര്‍ റോഡിന്റെ സര്‍വ്വെ സബ്ഡിവിഷന്‍ ജോലികള്‍ക്ക് വേണ്ടി അഡീഷണല്‍ പ്രൈവറ്റ് സര്‍വ്വെ ടീം ആര്‍ ടി കെ റോവേര്‍സ് എന്നിവയുടെ സേവനത്തിനുവേണ്ടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ എയര്‍പോര്‍ട്ട് നമ്പര്‍ രണ്ട് ( റോഡ് കണക്ടിവിറ്റി പാക്കേജ് ഓഫ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് എട്ട് വൈകിട്ട് നാല് മണി വരെ ഫോണ്‍ 8547720649