16 മത്സര വേദികൾ, പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ: മന്ത്രി വി ശിവൻകുട്ടി

0

പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി .ഏറ്റവും വലിയ കൗമാര കായിക മേളക്ക് 16 മത്സര വേദികൾ ഉണ്ടാകും.ഒ‍ളിംപിക്‌സ് വേദി പോലെ തന്നെയായിരിക്കും വേദികൾ.15 സബ്കമ്മിറ്റികൾ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ അടുത്ത മാസം രണ്ടാം ആഴ്ചയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്നും ഇതിൻ്റെ ഭാഗമായി പ്രവേശനോത്സവം അടക്കം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാറിൻ്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും  അതുതന്നെയാണ് തൻ്റെയും അഭിപ്രായമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൊഴിൽപരമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സിനിമ രംഗത്ത് ട്രേഡ് യൂണിയൻ ഉണ്ടെന്ന് കരുതുന്നില്ല.തൊഴിൽ പ്രശ്നം റിപ്പോർട്ട് ചെയ്താൽ നടപടി എടുക്കും.അതിനുള്ള സംവിധാനങ്ങൾ നമുക്കുണ്ട്.റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പരാതി ലഭിച്ചാൽ നടപടി ഉണ്ടാകും. ഏത് തൊഴിലിടത്തും മനുഷ്യത്വപരമായ സൗകര്യങ്ങൾ ആവശ്യമാണ്.

അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതി ലഭിച്ചാൽ നടപടി ഉണ്ടാകും.
രഞ്ജിത് വിഷയത്തിലും മന്ത്രി പ്രതികരണം അറിയിച്ചു. കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *