കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം. എ ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8921288025, 8289918100, 9526900114.
നീലേശ്വരം ക്യാമ്പസിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു. ആണ് അടിസ്ഥാന യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമയി 30ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ടുമെന്റിൽ ഹാജരാകണം. ഫോൺ: 7510396517
പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകളിൽ നടത്തുന്ന 5 വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (ഇൻ ഫിസിക്കൽ സയൻസസ്) ന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50%ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 30-8-2024ന് 11മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ ഹാജരാവണം. ഫോൺ: 0497-2806401, 9447649820.
പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ എം.എസ്.സി. ഫിസിക്സിന് ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് (രണ്ട് സീറ്റ്-ഇ.ഡബ്ല്യു.എസ്) പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.എസ്.സി ഫിസിക്സ് 50%ൽ അധികം മാർക്കോടെ പാസായ താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 30-8-2024ന് 10:30 മണിക്ക് പഠനവകുപ്പിൽ ഹാജരാവണം. ഫോൺ: 0497-2806401, 9447649820.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഫിനാൻസ് സ്പെഷ്യലൈസേഷൻ) നിയമിക്കുന്നത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്ത് 29 ന് രാവിലെ 10 മണിക്ക് സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ചുനടക്കും. 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മാനേജ്‌മെന്റ് സ്റ്റഡീസിൽ നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: +91-8848015764
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ എം.എ അപ്പ്ളൈഡ് ഇക്കണോമിക്സ്, എം.എസ് സി. ബയോടെക്നോളജി, എം.എസ് സി. ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), എം.എ ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളുടെ വൺ ടൈം മേഴ്‌സി ചാൻസ് (സി.സി.എസ്.എസ്- സപ്ലിമെന്ററി) 2015-2019 അഡ്മിഷൻ പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
2024 -25 വർഷത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2024-25 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2024 സെപ്റ്റംബർ 11ന് (ബുധനാഴ്ച്ച) നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം 31/08/2024 ന് അതത് കോളേജുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഷെഡ്യുൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. കോളേജ് പ്രിൻസിപ്പൽമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യുൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
പ്രാഥമിക വോട്ടർ പട്ടിക 2024 സെപ്റ്റംബർ 02 ഉച്ചക്ക് 12.30നും അന്തിമ വോട്ടർ പട്ടിക 2024 സെപ്റ്റംബർ 03 ഉച്ചയ്ക്ക്ശേഷം 4 മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്. 2024 സെപ്റ്റംബർ 04 ഉച്ചയ്ക്ക് 1 മണി വരെ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. 2024 സെപ്റ്റംബർ 04 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നോമിനേഷന്റെ സൂക്ഷ്മ പരിശോധന നടത്തുന്നതാണ്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും സമയവും 2024 സെപ്റ്റംബർ 05 ഉച്ചക്ക് ശേഷം 4.30 മണിയാണ്. 2024 സെപ്റ്റംബർ 06 ഉച്ചയ്ക്ക് ശേഷം 4 മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്. സെപ്റ്റംബർ 11 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ തെരഞ്ഞെടുപ്പും, ഉച്ചയ്ക്ക് 2 മണിക്ക് വോട്ടെണ്ണലും, തുടർന്ന് ഫലപ്രഖ്യാപനവും നടത്തുന്നതാണ്.