കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി എ എൽ എൽ ബി (നവംബർ 2023) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും  ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 06-09-2024  വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

യു ജി പ്രവേശനം; തീയതി നീട്ടി

2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി  31.08.2024 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ അതാത് കോളേജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളേജുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.

സ്പോട്ട് അഡ്മിഷൻ 

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി ബിരുദ മാണ് യോഗ്യത. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 30.08.2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ  ഹാജരാകണം. ഫോൺ: 9447956884, 8921212089

  • കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 30-08-2024 ന് രാവിലെ 10 മണിക്ക്  പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9847421467

  • കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് ജനറൽ, മറ്റു സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/08/2024 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ   ആയിരിക്കും പ്രവേശനം. ഫോൺ നമ്പർ: 8606050283, 9497106370

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ നടത്തുന്ന എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ബി ടെക്/ ബി ഇ അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ കോർ കോഴ്സായി ലഭിച്ച ബി എ / ബി എസ് സി അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് വിഷയങ്ങൾ കോംപ്ലിമെന്ററി കോഴ്സായി ലഭിച്ച ബി എസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് വിഷയങ്ങൾ കോർ കോഴ്സായി ലഭിച്ച ബി എസ് സി. എന്നിവയിൽ കുറഞ്ഞത് 50% മാർക്ക്/ തത്തുല്ല്യ ഗ്രേഡോടെ ലഭിച്ച ബിരുദം ഉള്ളവർക്ക് സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാം. പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. മേൽ സൂചിപ്പിച്ച യോഗ്യതയുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27.08.2023 ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ ഹാജരാകണം.

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും ഇ ടി ബി/ ഇ ഡബ്ല്യൂ എസ്/ എൻ ആർ ഐ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/08/2024 ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800

About The Author

Leave a Reply

Your email address will not be published. Required fields are marked *