കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് (ഒക്ടോബർ 2023) പ്രായോഗിക പരീക്ഷകൾ 2024 ഓഗസ്റ്റ് 29 ന്  അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി  ബന്ധപ്പെടുക.

പരീക്ഷകൾ സെപ്റ്റംബർ 23 ന് ആരംഭിക്കും

മാങ്ങാട്ടുപറമ്പ കായിക വിദ്യാഭ്യാസ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (ഏപ്രിൽ 2023) പരീക്ഷകൾ 2024  സെപ്റ്റംബർ 23 ന് ആരംഭിക്കും. പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

യുജി അഡ്മിഷൻ: 24 വരെ പ്രവേശനം നേടാം

2024-25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ  ബിരുദ പ്രോഗ്രാമുകളിൽ  പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 24.08.2024 ആണ്. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുമായി ബന്ധപ്പെടേണ്ടതാണ്. അതാതു കോളേജുകളിലെ അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ടുള്ള നോഡൽ  ഓഫീസറുടെ ഫോൺ നമ്പർ സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഇതിനകം ബിരുദ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളേജിൽ സീറ്റ് ലഭ്യമാണെങ്കിൽ പ്രവേശനം നേടാവുന്നതാണ്.

പ്രൈവറ്റ്  രജിസ്ട്രേഷൻ പ്രവേശനം: 31 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 31.08.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 04.09.2024ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളും വെബ്സൈറ്റിൽ.

ഒരുവർഷം –  അമ്പത് സ്നേഹവീടുകൾ;

ഡോ. ആർ ബിന്ദു താക്കോൽദാനം നിർവഹിച്ചു

കൈമാറിയത് പത്ത് സ്നേഹവീടുകൾ

കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കേരള രജിസ്‌ട്രേഷൻ, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി.   കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ  ആരംഭിച്ച ” ഒരുവർഷം; 100 സ്നേഹവീടുകൾ” പദ്ധതിയുടെ ഭാഗമായി നിർമിച്ച പത്ത് സ്നേഹവീടുകളുടെ താക്കോൽദാനമാണ് ഡോ. ആർ ബിന്ദു നിർവഹിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് (തലശ്ശേരി), കോൺകോർഡ് ആർട്സ് & സയൻസ് കോളേജ് (മുട്ടന്നൂർ), ചിന്മയ ആർട്സ് & സയൻസ് കോളേജ് ഫോർ വുമൺ (ചാല, കണ്ണൂർ) ഡി പോൾ ആർട്സ് & സയൻസ് കോളേജ് (എടത്തൊട്ടി, കണ്ണൂർ, മലബാർ ഇസ്ലാമിക് കോംപ്ലക്സ് ആർട്സ് & സയൻസ് കോളേജ് (മാഹിനാബാദ്, കാസറഗോഡ്), നിർമ്മലഗിരി കോളേജ് (കുത്തുപറമ്പ), പഴശ്ശിരാജ എൻ എസ് എസ് കോളേജ്  (മട്ടന്നൂർ), പീപ്പിൾസ് കോ -ഓപ്പറേറ്റീവ്  ആർട്സ് & സയൻസ് കോളേജ് (മുന്നാട്,  കാസറഗോഡ്), സനാതന ആർട്സ് & സയൻസ് കോളേജ് (കോട്ടപ്പാറ ,കാസറഗോഡ്), ഡബ്ള്യൂ എം ഓ ഇമാം ഗസാലി ആർട്സ് & സയൻസ് കോളേജ് (പനമരം, വയനാട്) എന്നീ കോളേജുകൾ പൂർത്തിയാക്കിയ പത്ത്സ്നേഹവീടുകളാണ് കൈമാറിയത്. സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. സിന്റിക്കേറ്റംഗങ്ങളായ ഡോ. എ അശോകൻ, വൈഷ്ണവ് മഹേന്ദ്രൻ, സെനറ്റംഗം പിജെ സാജു, കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, സ്റ്റേറ്റ് ഓഫീസർ ഡോ. ആർ എൻ അൻസർ, സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ ആര്യ രാജീവൻ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധികളായ ഡോ. എ പി സൂസമ്മ, സി ജെ മനോജ് എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ സർവകലാശാല നിർമിച്ചുനൽകുന്ന സ്‌നേഹവീടുകളുടെ താക്കോൽദാന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിന്റിക്കേറ്റംഗങ്ങളായ ഡോ. എ അശോകൻ, വൈഷ്ണവ് മഹേന്ദ്രൻ, സെനറ്റംഗം പിജെ സാജു, കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, സ്റ്റേറ്റ് ഓഫീസർ ഡോ. ആർ എൻ അൻസർ, സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ ആര്യ രാജീവൻ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധികളായ ഡോ. എ പി സൂസമ്മ, സി ജെ മനോജ് എന്നിവർ സമീപം.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ എൽ എൽ എം പ്രോഗ്രാമിന് ജനറൽ, ഇ ടി ബി, എസ് സി, എസ് ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത നിയമ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ 27-08-24 രാവിലെ 10:30 ന് പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വെച്ച്  നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *