കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ലാബ് അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ/ റേഡിയോ &  ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡി സി എ/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് ഡിപ്ലോമ  എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 24.08.2024 ന് രാവിലെ 10.30 ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 0497 2782441

ഹാൾടിക്കറ്റ്

സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഡിഗ്രി – സി ബി സി എസ് എസ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് (പ്രൊവിഷണൽ) എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വൺ ടൈം മേഴ്‌സി ചാൻസ്

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ എം എസ് സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എം സി എ, എം സി എ (ലാറ്ററൽ എൻട്രി) പ്രോഗ്രാമുകളുടെ വൺ ടൈം മേഴ്‌സി ചാൻസ് ( 2015, 2019 അഡ്മിഷൻ) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ പി ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റെഗുലർ) നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്ക്    ഫീസില്ലാതെ പഠിക്കാൻ അവസരമൊരുക്കി കണ്ണൂർ സർവകലാശാല

യു ജി, പി ജി പ്രോഗ്രാമുകളിൽ അധിക സീറ്റുകൾ അനുവദിക്കും

വയനാട് ഉരുൾപൊട്ടൽ ബാധിത മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കണ്ണൂർ സർവകലാശാല. ദുരന്ത ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഫീസില്ലാതെ പഠിക്കാൻ ഈ അധ്യയന വർഷം തന്നെ സീറ്റുകൾ അനുവദിക്കാനാണ് കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്. പുനഃസംഘടിപ്പിക്കപ്പെട്ട കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റിന്റെ പ്രഥമയോഗത്തിലാണ് തീരുമാനം. വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജുവിന്റെ നേതൃത്വത്തിൽ സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്ന യോഗത്തിൽ യു ജി, പി ജി പ്രോഗ്രാമുകളിൽ ഇതിനാവശ്യമായ സൂപ്പർ ന്യൂമററി സീറ്റുകൾ അനുവദിക്കുന്നതിനും തീരുമാനമായി.

യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ

  • സർവകലാശാലാ ക്യാമ്പസുകളിലെയും കോളേജുകളിലെയും തെരഞ്ഞെടുക്കപ്പെട്ട യൂണിയനുകൾക്ക് പുതിയ യൂണിയൻ ചാർജ് എടുക്കുന്നവരെ തുടരാൻ അനുമതി നൽകി.

  • കണ്ണൂർ സർവകലാശാലയിൽ അഡ്മിഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു.

  • സ്വാമി ആനന്ദ തീർത്ത ക്യാമ്പസ് ഡയറക്ടറായി ഡോ. എൻ കെ ദീപക്കിനെ നിയമിക്കാൻ തീരുമാനിച്ചു.

  • മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടറായി ഡോ. ഷീന ഷുക്കൂറിനെ തന്നെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചു.

  • യു ജി സി റെഗുലേഷൻ 2018 ന്റെ മൂന്നാമത്തെ ഭേദഗതി നടപ്പിലാക്കാൻ തീരുമാനിച്ചു.

  • വിവിധ സിന്റിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റികൾക്കും മോണിറ്ററിങ് കമ്മിറ്റികൾക്ക് അംഗീകാരം നൽകി.

സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർമാർ

  • ജനറൽ അഫയേഴ്സ്, ഓഫീസ് & സ്റ്റാഫ് – എൻ സുകന്യ

  • ഫിനാൻസ് – ഡോ. പി കെ സജിത

  • വർക്ക് & പ്ലാനിങ് – ഡോ. എ അശോകൻ

  • എക്‌സാമിനേഷൻ & ഡിസിപ്ലിൻ – ഡോ. കെ ടി ചന്ദ്രമോഹനൻ

  • അക്കാദമിക് അഫയേഴ്സ് & കോഴ്സ് ഇൻ അഫിലിയേറ്റഡ് കോളേജസ് – പ്രമോദ്‌  വെള്ളച്ചാൽ

  • കോഴ്സസ് ഇൻ യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ്സ്, റിസർച്ച്, ലൈബ്രറി & പബ്ലിക്കേഷൻ – കെ പി അനീഷ് കുമാർ

  • സ്റ്റാഫ് ഇൻ അഫിലിയേറ്റഡ് കോളേജസ് – ഡോ. ഇസ്മായിൽ ഓലായിക്കര

  • ലീഗൽ അഫയേഴ്‌സ് – പി സജിത്ത് കുമാർ

  • ഇൻഫർമേഷൻ ടെക്നോളജി & ഇ ഗവേർണൻസ് – പ്രൊഫ. തോമസ് മോണോത്ത്

  • എസ് ഡി ഇ – ഡോ. കെ  ജോസഫ് തോമസ്

  • സ്റ്റുഡന്റ് വെൽഫെയർ – ഡോ. എം സുകുമാരൻ

മോണിറ്ററിങ് കമ്മിറ്റി കൺവീനർമാർ

  • അക്കാദമിക്ക് മോണിറ്ററിങ് കമ്മിറ്റി –  പ്രമോദ്‌ വെള്ളച്ചാൽ

  • എക്‌സാമിനേഷൻ മോണിറ്ററിങ് കമ്മിറ്റി – ഡോ. കെ ടി ചന്ദ്രമോഹനൻ

  • റിസർച്ച് മോണിറ്ററിങ് കമ്മിറ്റി – കെ പി അനീഷ് കുമാർ

  • ഐ ടി മോണിറ്ററിങ് കമ്മിറ്റി – പ്രൊഫ. തോമസ് മോണോ ത്ത്

  • സെൽഫ് ഫൈനാൻസിങ്ങ് കോളേജസ് മോണിറ്ററിങ് കമ്മിറ്റി –  പ്രമോദ് വെള്ളച്ചാൽ

  • വർക്ക് & പ്ലാനിങ് മോണിറ്ററിങ് കമ്മിറ്റി – ഡോ. എ അശോകൻ

  • സ്റ്റുഡന്റ് വെൽഫെയർ മോണിറ്ററിങ് കമ്മിറ്റി – വൈഷ്ണവ് മഹേന്ദ്രൻ

അക്കാദമിക്ക് റൈറ്റിങ്: സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന “അക്കാദമിക്ക് റൈറ്റിങ് – തിയറി ആൻഡ് പ്രാക്ടീസ് ” എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം, കോഴ്സ് ഫീസ്: 5000/- രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു പ്രോഗ്രാമുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബിരുദാനന്തര-ബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണ പേപ്പറുകൾ/ പ്രബന്ധങ്ങൾ തയ്യാറാക്കാൻ താൽപ്പര്യമുള്ളവർക്കും ഉപകാരപ്പെടുന്ന കോഴ്സിലേക്ക് ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് പ്രവേശനം നൽകും. തിയറി ക്ലാസുകൾ ഓൺലൈൻ ആയും പ്രാക്ടിക്കൽ ക്ലാസുകൾ പഠനവകുപ്പിൽ വച്ചും നടത്തും. 24.08.2024 രാവിലെ 11 മുതൽ  07.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 11.09.2024ന് വൈകിട്ട് 4 മണിക്കു മുൻപ് സെന്റർ ഫോർ ലൈഫ് ലോങ് ലേണിങ്-ൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഓഫീസ് അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ ലീഗൽ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ എതെങ്കിലും വിഷയത്തിൽ  ബിരുദം യോഗ്യതയും, ഓഫീസ് പരിജ്ഞാനവും,  കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള ഓഫീസ് അസിസ്റ്റന്റിനെ (താത്കാലിക അടിസ്ഥാനത്തിൽ) ആവശ്യമുണ്ട്. യോഗ്യതയുള്ളവർ 24-08-24 ശനിയാഴ്ച രാവിലെ 10:30 ന് മഞ്ചേശ്വരം ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്  സഹിതം ഹാജരകേണ്ടതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *