കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി – സി ബി സി എസ് എസ് (റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്) പരീക്ഷ മെയ് 2024, നാലാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി – സി ബി സി എസ് എസ് (റെഗുലർ) പരീക്ഷ മെയ് 2024 എന്നിവയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് (പ്രൊവിഷണൽ) എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ചു
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി/ എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം എഡ്/ എം പി ഇ എസ്/ എം പി എഡ് (സി ബി സി എസ് എസ് – റെഗുലർ/ സപ്പ്ളിമെന്‍ററി), മെയ് 2024 പരീക്ഷകൾ പുനഃക്രമീകരിച്ചു. പരീക്ഷാ പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണ്ണയ ഫലം
ഒന്നാം വർഷ ബി എ/ ബി ബി എ/ ബി കോം ഡിഗ്രി, ഏപ്രിൽ 2023 (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി/ എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ഡിഗ്രി (സി ബി സി എസ് എസ് – റഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: 24 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 24.08.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 30.08.2024ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം.
സെക്യൂരിറ്റി ഓഫീസർ
കണ്ണൂർ സർവകലാശാലയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രായം, യോഗ്യത, പ്രവർത്തി പരിചയം, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാ ഫീസ് ഒടുക്കിയതിന്റെ രസീതി എന്നിവ സഹിതം 31.08.2024 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ സർവകലാശാലയിൽ എത്തിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അഭിമുഖം മാറ്റിവെച്ചു
കണ്ണൂർ സർവകലാശാലയിൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി ഇൻഫർമേഷൻ ടെക്നോളജി, മൈക്രോ ബയോളജി & ബയോ ടെക്നോളജി എന്നീ പഠനവകുപ്പുകളിലേയ്ക്ക് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും ഇലക്ട്രിഷ്യൻ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിനായി 16.08.2024-ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുന്നതാണ്.
റിസർച്ച് ഫെല്ലോ
കണ്ണൂർ സർവകലാശാലയുടെ കായിക പഠന വിഭാഗത്തിൽ നിലവിലുള്ള 2 സീഡ് മണി റിസർച്ച് പ്രൊജക്ടുകളിലേക്ക് പ്രോജക്ട് ഫെല്ലോമാരെ നിയമിക്കുന്നതിനായി 21.08.2024 ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠന വകുപ്പിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ കണ്ണൂർ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
-
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ എം എസ് സി അപ്ലൈഡ് സുവോളജി പ്രോഗ്രാമിന് എസ് സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തേണ്ടതാണ്.
-
കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽ എൽ എം പ്രോഗ്രാമിന് ഇ ടി ബി, എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത നിയമ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ 21-08-24 ന് രാവിലെ 10:30 ന് പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എത്തണം.
-
കണ്ണൂർ സർവകലാശാലയുടെ എം എസ് സി വുഡ് സയൻസ് ആന്റ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് വിഷയത്തിൽ ബിരുദം യോഗ്യത ഉള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9496353817
-
പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19.08.2024 രാവിലെ 11 മണിക്ക് മുൻപായി പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽഎത്തണം. ഫോൺ: 8968654186
-
പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിൽ എക്കണോമിക്കലി വീക്കർ സെക്ഷൻ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19.08.2024 രാവിലെ 11 മണിക്ക് മുൻപായി പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ എത്തണം. ഫോൺ: 8968654186