കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി/ ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ് സി എസ് എസ് – റെഗുലർ), മെയ് 2024 പരീക്ഷകളുടെ ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 22.08.2024 വൈകുന്നേരം 5 മണിവരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
ടൈം ടേബിൾ
04.09.2024 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (റെഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2024, 06.09.2024 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഡിഷണൽ കോ ഓപ്പറേഷൻ (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
12.08.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡി സി പി (റഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
എം എഡ് പ്രവേശനം; പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2024-25 അധ്യയന വർഷത്തെ എം എഡ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്, കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും, പരാതികളും deptsws@kannuruniv.ac.in എന്ന ഇ-മെയിൽ ഐ ഡിയിലേക്ക് അയക്കാവുന്നതാണ്. പരാതികൾ 12/08/2024 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.