കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ

  • കണ്ണൂർ സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് – റെഗുലർ), മെയ് 2024  പരീക്ഷയുടെ  ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

  • കണ്ണൂർ സർവകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്), മെയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

12.08.2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ-പ്രൈവറ്റ് രജിസ്ട്രേഷൻ- ബി എ/ബി കോം/ ബി ബി എ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2023, പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്കു ശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

പി ജി പ്രവേശനം; സ്പെഷ്യൽ അലോട്ട്മെന്റ്

2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിൽ ഒഴിവുള്ള എസ് സി/ എസ് ടി/ പി ഡബ്ള്യൂ ബി ഡി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ് സി/ എസ് ടി/ പി ഡബ്ള്യൂ ബി ഡി വിഭാഗക്കാർക്ക് ഓൺലൈനായി 08.08.2024  മുതൽ 09.08.2024 വരെ അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്ക് എസ് സി/ എസ് ടി/ പി ഡബ്ള്യൂ ബി ഡി വിഭാഗക്കാർക്ക് മാത്രമായി 12.08.2024  ന് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നതാണ്.

ദേശീയ അന്തർ സർവകലാശാലാ യുവജനോത്സവത്തിൽ പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാലയുടെ ആദരം

ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കൾച്ചറൽ സർവകലാശാലയിൽ വച്ചുനടന്ന മുപ്പത്തിയേഴാമത്‌ ദേശീയ അന്തർ സർവകലാശാലാ കലോത്സവത്തിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ആദരം. ക്ലേ മോഡലിംഗ്, വെസ്റ്റേൺ മ്യൂസിക് (സോളോ), വെസ്റ്റേൺ മ്യൂസിക് (ഗ്രൂപ്പ്) എന്നിങ്ങനെ മൂന്ന് ഇനങ്ങളിലായി വിജയം നേടിയ പത്ത് വിദ്യാർത്ഥികളെയാണ് കണ്ണൂർ സർവകലാശാല ആദരിച്ചത്. സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ച് നടന്ന പരിപാടി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു ഉദ്ഘാടനം ചെയ്തു. വിജയികളായ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജിലെ നകുൽ എസ് കുമാർ, എൽട്ടൻ ഫിർമിൻ, ദേവിക ഷാജി, റെജീന കിംനിയലം ബൈറ്റെ, കൂത്തുപറമ്പ നിർമ്മലഗിരി കോളേജിലെ സയന പി വി, ഹരിത രാജേഷ്, ചൈതന്യ മോഹൻ, പിലാത്തറ സെന്റ് ജോസഫ്സ് കോളേജിലെ ജോണി റെക്സി, ചെർക്കള സൈനബ് മെമ്മോറിയൽ ബി എഡ് സെന്ററിലെ കുര്യൻ വി ജോസഫ് (എല്ലാവരും വെസ്റ്റേൺ മ്യൂസിക് ഗ്രൂപ്പ് – രണ്ടാം സ്ഥാനം) രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ അവിനാശ് പി വി (ക്ലേ മോഡലിംഗ് രണ്ടാം സ്ഥാനം) എന്നിർക്ക് സർവകലാശാലയുടെ ക്യാഷ് അവാർഡുകളും ചടങ്ങിൽ വച്ച് വൈസ് ചാൻസലർവിതരണം ചെയ്തു. വിദ്യാർഥിക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് അധ്യക്ഷത വഹിച്ചു. വിജയികളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, വിവിധ കോളേജുകളിലെ അധ്യാപകർ, സർവകലാശാലാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ സർവകലാശാലാ യൂണിയൻ ചുമതലയേറ്റു

കണ്ണൂർ സർവകലാശാലയുടെ ഈവർഷത്തെ സർവകലാശാലാ യൂണിയൻ ചുമതലയേറ്റു. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ചുനടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ ചെയർപേഴ്‌സൺ കെ ആര്യ, വൈസ് ചെയർപേഴ്‌സൺ കെ ആതിര, ലേഡി വൈസ് ചെയർപേഴ്‌സൺ കെ സി സ്വാതി, ജനറൽ സെക്രട്ടറി പി എൻ പ്രവിഷ, ജോയിൻ സെക്രട്ടറി കെ വൈഷ്ണവ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ വി വി ബ്രിജേഷ്, അതുൽ കൃഷ്ണ, സി ജെ ക്രിസ്റ്റി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. വിദ്യാർഥിക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗങ്ങളായ എൻ സുകന്യ, ഡോ. എ അശോകൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിന്റിക്കേറ്റംഗങ്ങളായ ഡോ. കെ ടി ചന്ദ്രമോഹനൻ, ഡോ. ടി കെ പ്രിയ, കെ പി അനീഷ്കുമാർ, വൈഷ്ണവ് മഹേന്ദ്രൻ, സെനറ്റംഗം പി ജെ സാജു, ഫിനാൻസ് ഓഫീസർ കെ പി രാജേഷ് എന്നിവർ പങ്കെടുത്തു.

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എക്കണോമിക്സ് വിഷയത്തിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ (പാർട്ട് ടൈം/ മണിക്കൂർ) അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 9ന് നീലേശ്വരം ക്യാമ്പസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് ക്യാമ്പസിൽ എത്തണം. ഫോൺ: 7510396517

സ്പോട്ട് അഡ്മിഷൻ

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ എം എസ് സി മോളിക്കുലാർ ബയോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9663749475

  • കണ്ണൂർ സർവകലാശാലയും എം ജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 09-08-2024 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467

  • താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ  മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 9 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9061516438

  • കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ എം പി ഇ എസ് പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 12.08.2024 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ രാവിലെ 9 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

  • മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്  പ്രോഗ്രാമിൽ ഇ ടി ബി, ഒ ബി എച്ച്, എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് എൽ സി/ ആൻഗ്ലോഇന്ത്യൻ വിഭാഗങ്ങളിലും എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ ഇ ടി ബി, മുസ്ലിം, ഒ ബി എച്ച്, എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 12.08.2024 ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എത്തണം. ഫോൺ: 04972 783 939

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എൻ ആർ ഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 12/08/2024 ന് രാവിലെ 10.30ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9946349800

  • കണ്ണൂർ സർവകലാശാലയുടെ ബോട്ടണി പഠനവകുപ്പിൽ എം എസ് സി പ്ലാൻസ് സയൻസ് പ്രോഗ്രാമിന് എസ് സി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ ഓഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി ക്യാമ്പസിൽ എത്തണം. ഫോൺ: 79022 68549

About The Author