കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ സർവകലാശാലാ എൻ എസ് എസ്
ഇതുവരെ കൈമാറിയത് 10 ലക്ഷത്തോളം രൂപയുടെ ആവശ്യവസ്തുക്കൾ
വയനാട് മുണ്ടക്കൈയിലെ ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ സർവകലാശാലാ എൻ എസ് എസിന്റെ സഹായം. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ 101 എൻ എസ് എസ് യൂണിറ്റുകളാണ് ആദ്യഘട്ടമെന്ന നിലയിൽ 10 ലക്ഷത്തോളം രൂപ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ, സ്റ്റേഷനറി വസ്തുക്കൾ, ബെഡ് ഷീറ്റുകൾ, കുടിവെള്ളം, ഭക്ഷണം, സാനിറ്ററി പാഡുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്തത്. കണ്ണൂർ ജില്ലയിലെ കോളേജുകളിൽ നിന്നുള്ള സാധനങ്ങൾ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിൽ ശേഖരിക്കുകയും ശേഖരിച്ച വസ്തുക്കൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അവശ്യസാധനങ്ങൾ ഏറ്റുവാങ്ങുകയും വയനാട്ടിൽ എത്തിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കോളേജുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ കണ്ണൂർ സർവകലാശാല എൻ എസ് എസ് ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ശേഖരിക്കുകയും വയനാട് ജില്ലയിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ വയനാട് ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള വയനാട് ജില്ലയിലെ മുഴുവൻ എൻ എസ് എസ് വളണ്ടീയർമാരും പ്രോഗ്രാം ഓഫീസർമാരും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി സന്നദ്ധസേവനം നടത്തി വരുന്നുണ്ട്.
കണ്ണൂർ സർവകലാശാലാ എൻ എസ് എസ് കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, ജില്ലാ കൺവീനർമാരായ വി ഷിജിത്ത്, വി വിജയകുമാർ, ഗണേഷ് കുമാർ എന്നിവരാണ് വിഭവ സമാഹരണത്തിനും മറ്റ് റിലീഫ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. ആവശ്യം വരുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ എൻ എസ് എസ് സജ്ജമാണെന്ന് ഡോ. ടി പി നഫീസ ബേബി അറിയിച്ചു.
വയനാട് മുണ്ടക്കൈയിലെ ദുരന്ത ബാധിതർക്ക് നൽകുന്നതിനായി കണ്ണൂർ സർവകലാശാലയിലെ എൻ എസ് എസ് വളണ്ടിയർമാർ സമാഹരിച്ച അവശ്യ സാധനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് കൈമാറുന്നു.
പരീക്ഷാ വിജ്ഞാപനം
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ – എം എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് 07.08.2024 മുതൽ 12.08.2024 വരെ പിഴയില്ലാതെയും 14.08.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബി എ എൽ എൽ ബി; പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2024-25 അധ്യയന വർഷത്തിൽ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ച് വർഷ ബി.എ.എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും, പരാതികളും deptsws@kannuruniv.ac.in എന്ന ഇ- മെയിൽ ഐ ഡി യിലേക്ക് അയക്കാവുന്നതാണ്. പരാതികൾ 08/08/2024, 5 മണി വരെ സ്വീകരിക്കുന്നതാണ്.
സീറ്റൊഴിവ്
-
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പാലയാട് ഡിപ്പാർട്ട്മെന്റിലും സി എം എസ് മാങ്ങാട്ടുപറമ്പ, സി എം എസ് നീലേശ്വരം എന്നീ സെന്ററുകളിലും എം ബി എ പ്രോഗ്രാമിന് (2024-25 പ്രവേശനം) എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ 05.08.2024നു രാവിലെ 11 മണിക്ക് പാലയാട് ക്യാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
-
കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 06-08-2024 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467
-
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 05/08/2024 ന് രാവിലെ 11മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820
-
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 05/08/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ എത്തണം. ഫോൺ: 9447649820