കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷകൾ മാറ്റി വെച്ചു

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലും 02.08.2024 (വെള്ളിയാഴ്ച) നടത്താനിരുന്ന നാലാം സെമസ്റ്റർ എം ബി എ ഏപ്രിൽ 2024 പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

അഡീഷണൽ മാർജിനിൽ ഇൻക്രീസ്

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2024 – 25 അധ്യയനവർഷത്തിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സീറ്റുകളുടെ എണ്ണത്തിൽ വർധനവിന് (അഡീഷണൽ മാർജിനിൽ ഇൻക്രീസ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 5 / 08 / 2024 തിങ്കളാഴ്ച വൈകുന്നേരം 5 മണിവരെ നീട്ടി. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

എൻഎസ് എസ് അവാർഡ്; അപേക്ഷാ തീയതി നീട്ടി

2023 -24 വർഷത്തെ കണ്ണൂർ സർവകലാശാലാ തല എൻഎസ് എസ് അവാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024  ഓഗസ്റ്റ് 17 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

ഡെവലപ്മെന്റ് ഓഫീസർ; അപേക്ഷാ തീയതി നീട്ടി

കണ്ണൂർ സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ ഡെവലപ്മെന്റ് ഓഫീസർ തസ്തികയിൽ  നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 14.08.2024 വരെ നീട്ടി.

About The Author