കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പ്രൊജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി
അഫിലിയേറ്റഡ് കോളേജുകളിലേയും, സെൻററുകളിലേയും നാലാം സെമസ്റ്റർ എം സി എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) മെയ് 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി പരീക്ഷകൾ 2024 ആഗസ്റ്റ് 05,06,09,12 തീയതികളിലായി അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലാഭമാണ്.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
-
ഓഗസ്റ്റ് 1 ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സൈക്കോളജി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെ
മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി എന്നിവ ഓഗസ്റ്റ് 5 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു. -
29.07.2024 ന് തളിപ്പറമ്പ് സർ സയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിൽ വച്ചും, 30.07.2024 ന് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ചും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ യഥാക്രമം 02.08.2024 ലേക്കും 05.08.2024 ലേക്കും മാറ്റി.
-
30.07.2024, 31.07.2024 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം എസ് സി ഫിസിക്സ് (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ യഥാക്രമം 01.08.2024, 02.08.2024 തീയതികളിലേക്കും ജനറൽ വൈവ 05.08.2024 തീയതിയിലേക്കും മാറ്റി.
പരീക്ഷ കേന്ദ്രത്തിൽമാറ്റമില്ല.
പി ജി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം
2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് 01.08.2024 മുതൽ 04.08.2024 വരെ അവസരമുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനായി https://admission.
സീറ്റൊഴിവ്
-
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് സി/ എസ് ടി/ എൻ ആർ ഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 02/08/2024 ന് രാവിലെ 10.30ന് എൻവയോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ ഹാജരാകണം. നമ്പർ 9946349800. 9746602652
-
കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 02-08-2024 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ കെമിസ്ട്രി പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467
-
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠനവകുപ്പിൽ എം എസ് സി ജ്യോഗ്രഫി പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗക്കാർക്ക് സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 02/08/2024 ന് രാവിലെ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 6238538769
-
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പാലയാട് ഡിപ്പാർട്ട്മെന്റിലും, സി എം എസ് മാങ്ങാട്ടുപറമ്പ, സി എം എസ് നീലേശ്വരം എന്നീ സെന്ററുകളിലും എം ബി എ പ്രോഗ്രാമിന് ഏതാനും എസ് സി, എസ് ടി സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ 02.08.2024നു രാവിലെ 11 മണിക്ക് പാലയാട് ക്യാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
ഇലക്ട്രീഷ്യൻ
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. പത്താം തരവും എൻ റ്റി സി ഇലക്ട്രിക്കൽ/ വയർമാൻ അല്ലെങ്കിൽ പത്താം തരവും വയർമാൻ ലൈസൻസും, വയർമാൻ / ഇലക്ട്രീഷ്യൻ ആയി 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ 05/08/2024 ന് രാവിലെ 10.30 ന് ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിൽ നടക്കും.