എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനം  നടത്തി 

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനം ശനിയാഴ്ച കോളജിൽ നടത്തി. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്ത് ബിരുദദാനം നടത്തി. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഡി കെ മനോജ് അധ്യക്ഷനായി. ഡോ. പ്രതാപ് സോമനാഥ് വിശിഷ്ടാതിഥിയായി. എം വിജിൻ എംഎൽഎ ബിരുദധാരികൾക്ക് സന്ദേശം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ് മുഖ്യപ്രഭാഷണം നടത്തി. 94 വിദ്യാർഥികളാണ് മെഡിക്കൽ ബിരുദത്തിന് യോഗ്യത നേടിയത്.
ഡോ. ഇമാൻ, ഡോ. എസ് രാജീവ്, ഡോ. ബാലകൃഷ്ണൻ വല്ല്യോട്ട്, ഡോ. എംടിപി മുഹമ്മദ്, ഡോ. എ എം അഷ്‌റഫ്, ഡോ. എസ്എം സരിൻ, ഡോ. ബീന ജോർജ്, ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു.

About The Author