കർഷക ദിനം ആചരിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. കണ്ണൂർ കോർപറേഷന്റെയും എളയാവൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിലുള്ള കർഷക ദിനാചരണം എളയാവൂർ മേഖലാ സാംസ്‌കാരിക നിലയത്തിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മാതൃകാ കർഷകർ, കർഷക തൊഴിലാളികൾ, കുട്ടി കർഷകർ എന്നീ വിഭാഗങ്ങളിലായി വി എ നാരായണൻ അതിരകം, എ എം ശ്രീകുമാർ മുണ്ടയാട്, പ്രമോദ് സാമുവൽ ചൊവ്വ, കെ ഉത്തമൻ അതിരകം, ടി പി വിമലകുമാരി എടചൊവ്വ, എൻ വി സാരംഗ് എളയാവൂർ സൗത്ത് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷനായി. കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്‌സൻ ഷാഹിന മൊയ്തീൻ കർഷകദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കാർഷിക അവാർഡ് ജേതാവ് ടി ജെ കുര്യൻ കാർഷിക ക്ലാസെടുത്തു.
കൗൺസിലർമാരായ പി പി വൽസലൻ, ധനേഷ് മോഹനൻ, എൻ ഉഷ, ഇ ടി സാവിത്രി, കെ എം സരസ, പ്രകാശൻ പയ്യനാടൻ, എസ് ഷഹീദ, പി കെ സജേഷ് കുമാർ, എളയാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ രാജീവൻ, ചൊവ്വ കോ ഓപറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡൻറ് ഒ പി രവീന്ദ്രൻ, എളയാവൂർ ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡൻറ് പി പ്രേമജ, കക്ഷിനേതാക്കളായ സി വിനോദ്, സതീശൻ ബാവുക്കൻ, എം പി അരവിന്ദൻ, അരീക്കര അബൂഞ്ഞി, കെ കെ രഞ്ജിത്ത്, പള്ളിപ്രം പ്രകാശൻ, വരുൺ ഗോപാൽ എന്നിവർ സംസാരിച്ചു. എളയാവൂർ കൃഷി ഓഫീസർ ടി ഒ വിനോദ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റൻറ് എം ജയരാമൻ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള കാർഷിക പ്രശ്‌നോത്തരി നടത്തി.

മാടായി ഗ്രാമപഞ്ചായത്തിൻറെയും മാടായി കൃഷിഭവന്റെയും ആഭിമുഖ്യത്തിലുള്ള ചിങ്ങം ഒന്ന് കർഷക ദിനാചരണം മാടായി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. മാതൃകാ കർഷകർ, കർഷക തൊഴിലാളികൾ, കുട്ടി കർഷകർ എന്നീ വിഭാഗങ്ങളിലായി പഞ്ചായത്തിലെ വി വി രവി കുമാർ, സീമ പ്രദീപ്, പി കെ നസീമ, ഇട്ടമ്മൽ മാധവി, ദേർമ്മാൽ മാധവി, കെ ദേവാംഗ് കെ, എം ശോഭ സി പി ബൈജു എന്നിവരെ ചൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ വഹീദ എസ് കെ പി, റഷീദ ഒടിയിൽ, കുഞ്ഞിക്കാതിരി, വാർഡ് മെമ്പർമാരായ പി ജനാർദ്ദനൻ, പുഷ്പകുമാരി, അനിത, കക്കോപ്രവൻ മോഹൻ, മുഹസീന, ആയിഷ ഒടിയിൽ എന്നിവർ സംസാരിച്ചു. കെ വി ഗോപിനാഥൻ, കെ വി നന്ദനൻ, എം പവിത്രൻ, അജിത്ത്കുമാർ, പി പി വിവേക്, എസ് യു മുഹമ്മദ് റഫീഖ്, എം രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. കൃഷി ഓഫീസർ സുനീഷ് കെ സ്വാഗതവും കൃഷി അസിസ്റ്റൻറ് പി ശ്രീലത നന്ദിയും പറഞ്ഞു.

About The Author