മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി

വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ വിഹിതമായ പത്ത് ലക്ഷം രൂപ ബോർഡ് ചെയർമാൻ വി ശശികുമാർ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. ബോർഡ് സെക്രട്ടറി കെ എം സുനിൽ സന്നിഹിതനായി.

മൊറാഴ വെസ്റ്റ് എഎൽപി സ്‌കൂൾ വിദ്യാർഥിനിയായ ആദിശ്രീ തന്റെ സമ്പാദ്യക്കുടുക്കയിലൂടെ സമാഹരിച്ച 2525 രൂപ വയനാട് പ്രകൃതി ദുരന്തത്തിനിരയായവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കലക്ടറേറ്റിലെത്തി എഡിഎം നവീൻ ബാബുവിന് തന്റെ സമ്പാദ്യക്കുടുക്ക ആദിശ്രീ കൈമാറി. മൊറാഴ ചേര ചെമ്പൻ ഹൗസിലെ മുകുന്ദൻ-ശ്രീജ ദമ്പതിമാരുടെ മകളാണ്.

About The Author