ഓർഫനേജ് അസോസിയേഷൻ 45 വിദ്യാർഥികളെ ആദരിച്ചു

കണ്ണൂർ: ജില്ലയിലെ അനാഥാലയങ്ങളിൽ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 45 വിദ്യാർഥികളെ അസോസിയേഷൻ ഓഫ് ഓർഫനേജസ് & ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മെറിറ്റ് ഈവനിംഗ് 2024 ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻറ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സാമൂഹ്യനീതി ഓഫീസർ ബിജു , ടി എ തങ്ങൾ കെ എൻ മുസ്തഫ, സിസ്റ്റർ ക്ലയർ , കെ കെ അഹമ്മദ് ഹാജി , കെ എൻ അബ്ദുൽ സത്താർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി എച്ച് മൊയ്തു ഹാജി സ്വാഗതവും ഷമീമ ഇസ്ലാഹിയ കൃതജ്ഞതയുടെ രേഖപ്പെടുത്തി.

About The Author