‘ഓണശ്രീ’ ലോഗോ പ്രകാശനം ചെയ്തു

തളിപ്പറമ്പ നിയോജക മണ്ഡലത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലായി ഓണത്തോടനുബന്ധിച്ച് നടത്തുന്ന  ഉൽപ്പന്ന-വിപണന-കല സാംസ്‌കാരിക മേളയായ ഓണശ്രീ 2024 ന്റെ ലോഗോ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പ്രകാശനം ചെയ്തു. ഏഴ് ദിവസത്തെ മേളയാണ് നടത്തുക. ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ ലോഗോ കൈമാറി. തളിപ്പറമ്പ നിയോജക മണ്ഡലം സർസയ്യിദ് കോളേജിൽ ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്. കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല ടീച്ചർ, സായി അസിസ്ന്ററ്റ് ഡയറക്ടർ പി ആരതി എന്നിവർ മുഖ്യാതിഥികളായി. സർ സയ്യിദ് കേളേജ് മാനേജർ അഡ്വ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

About The Author