പട്ടപ്പാറയിൽ ബഡ്സ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ നഗരസഭ തൃച്ചംബരം പട്ടപ്പാറയിൽ ആരംഭിച്ച ബഡ്സ് സ്‌കൂളിന്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു .

നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്ഥിരം അധ്യക്ഷന്മാരായ പി  രജില, എം കെ ഷബിത, നബീസ ബീവി, പി പി മുഹമ്മദ് നിസാർ, കെ പി കദീജ, കൗൺസിലർമാരായ സി പി മനോജ്, ഒ സുഭാഗ്യം, കൊടിയിൽ സലീം,  വത്സരാജൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ, നഗരസഭ സെക്രട്ടറി കെ പി സുബൈർ, മുനിസിപ്പൽ എഞ്ചിനീയർ വി വിമൽ കുമാർ, സി ഡി എസ് ചെയർപേഴ്‌സൺ രാജി നന്ദകുമാർ,  കെ വി മുഹമ്മദ് കുഞ്ഞി, ടി ബാലകൃഷ്ണൻ, പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

About The Author