ഭിന്നശേഷിക്കാർക്ക്എല്ലാ പിന്തുണയും സംവിധാനവും ഒരുക്കുക നമ്മുടെ കടമ: മന്ത്രി ആർ ബിന്ദു
ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും സംവിധാനവും ഒരുക്കുകയെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായിട്ടാണ് മുന്നോട്ട് പോകുന്നത്. തടസ്സരഹിതമായ ജീവിതം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുക എന്നുള്ളത് ഈ ലക്ഷ്യത്തിന്റെ സുപ്രധാനമായ വിഷയമാണെന്നും മന്ത്രി പറഞ്ഞു.
ഡി പി സി ഹാളിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം വി ജയഡാളി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, ഗിരീഷ് കീർത്തി, ചാരുംമൂട് പുരുഷോത്തമൻ, റ്റി ജയകുമാർ, കെ അനീഷ്, ഒ വിജയൻ എന്നിവർ സംസാരിച്ചു.