വയനാടിന് കൈത്താങ്ങ്: ജില്ലാ ലൈബ്രറി കൗൺസിൽ രണ്ട് വീട് നിർമ്മിച്ച് നൽകും

വയനാട് പ്രകൃതി ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവരെ ചേർത്ത് പിടിക്കാൻ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സാമ്പത്തിക സഹായം സമാഹരിച്ചു നൽകുന്നതിന് പുറമെ കിടപ്പാടം
നഷ്ടപെട്ടവർക്കായി രണ്ട് വീട് നിർമ്മിച്ച് നൽകാൻ ലൈബ്രറി കൗൺസിൽ തീരുമാനിച്ചു. കണ്ണൂർ ജില്ലയുടെ രണ്ട് വീട് ഉൾപ്പെടെ സംസഥാന ലൈബ്രറി കൗൺസിൽ 12 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. വിജയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. കെ. രമേശ്കുമാർ വൈസ് പ്രസിഡന്റ്, ടി. പ്രകാശൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. പ്രകാശിനി എം.ബാലൻ, ഇ.പി. ആർ. വേശാല, പവിത്രൻ മൊകേരി, വി.സി. അരവിന്ദാക്ഷൻ, വൈ.വി.സുകുമാരൻ, രഞ്ജിത്ത് കമൽ എന്നിവർ സംസാരിച്ചു. പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്കും അന്തരിച്ച മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കും, സാഹിത്യകാരൻ കൈനകരി സുരേന്ദ്രൻ എന്നിവർക്കും അനുശോചനം രേഖപ്പെടുത്തി.

About The Author