സ്വാതന്ത്ര്യദിനാഘോഷം:ഒരുക്കങ്ങൾ വിലയിരുത്തി

ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷഒരുക്കങ്ങൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കെ നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗം വിലയിരുത്തി. ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ് മൈതാനത്ത് സിന്തറ്റിക് ട്രാക്കിന്റെ ജോലികൾ നടക്കുന്നതിനാൽ ഇത്തവണത്തെ പരിപാടികൾ കലക്ടറേറ്റ് മൈതാനത്താണ് നടത്തുക.


22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരക്കും. പൊലീസ്- നാല്, എക്‌സൈസ്- ഒന്ന്, വനം വകുപ്പ്- ഒന്ന്, എൻ സി സി – നാല്,സ്‌കൗട്ട് ആൻഡ് ഗൈഡ്- ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- നാല്, ജൂനിയർ റെഡ് ക്രോസ്- രണ്ട്, എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ തയ്യാറാകുന്നത്. പരേഡിന്റെ പരിശീലനം ആഗസ്റ്റ് ഒമ്പത്, 12, 13 തീയതികളിൽ നടക്കും. പരിശീലന പരേഡിലും സെറിമോണിയൽ പരേഡിലും ബാൻഡ് സെറ്റ് ഒരുക്കുന്നത് ഡി എസ് സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾ എന്നിവയായിരിക്കും.
യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

About The Author