വനത്തിനുള്ളിൽ ഒറ്റപ്പെട്ടു പോയ ട്രൈബൽ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും
തലശ്ശേരി താലൂക്കിൽ കോളയാട് വില്ലേജിലെ വനത്തിനുള്ളിൽ ഒറ്റപ്പട്ടുപോയ പറക്കാട് പ്രദേശത്തെ 40 ഓളം ട്രൈബൽ കുടുംബങ്ങളിലെ 100 ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി
തലശ്ശേരി തഹസിൽദാരും സംഘവും.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലത്ത കാട്ടിലൂടെ 6 കിലോമീറ്ററോളം നടന്നു കഴിഞ്ഞ രണ്ടു ദിവസമായി തലശ്ശേരി തഹസിൽദാർ സി പി മണിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ വി രാജേഷ്, കെ രമേശൻ, ക്ലർക്ക് മാരായ പ്രത്വിഷ്, ശരത്ത് എന്നിവർ എത്തി അവരുടെ സുരക്ഷ ഉറപ്പാക്കി. ഇവരുടെ കുടുംബങ്ങൾക്കുള്ള 50 ഭക്ഷ്യക്കിറ്റ് നാളെ വിതരണം ചെയ്യും.