നാഷനൽ സർവീസ് സ്‌കീമിന്റെ പത്ത് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ സമർപ്പണം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

0

കണ്ണൂർ സർവകലാശാല നാഷനൽ സർവീസ് സ്‌കീം സെൽ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഒരു വർഷം കൊണ്ട് 50 സ്‌നേഹ വീടുകൾ’ എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പത്ത് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ സമർപ്പണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. നാഷനൽ സർവീസ് സ്‌കീമിന്റെ വിവിധ യൂനിറ്റുകളാണ് വീടുകൾ നിർമ്മിച്ചത്.

കണ്ണൂർ യൂണിവേഴ്സിറ്റി ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു, കെ സി എഫ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, എൻഎസ് എസ് സംസ്ഥാന ഓഫീസർ ഡോ. ആർഎൻ അൻസർ, രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ്, സിൻഡിക്കേറ്റ് അംഗങ്ങളായ, ഡോ. എ അശോകൻ, വൈഷ്ണവ് മഹേന്ദ്രൻ, സെനറ്റ് അംഗം പി ജെ സാജു, സർവ്വകലാശാല യൂണിയൻ ചെയർപേഴ്‌സൺ കെ ആര്യ, സി ജെ മനോജ്, ഡോ. ടി പി നഫീസ ബേബി എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *