വനിതാ കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തി

0

കൈത്തറി മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച  പബ്ലിക് ഹിയറിങ് ചിറക്കൽ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷൻ റിസർച് ഓഫീസർ എ ആർ അർച്ചന ചർച്ച നയിച്ചു.

നെയ്ത്ത് മേഖലയിലെ വനിതാ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ചയുടെ ഭാഗമായി  വനിതാ കമ്മീഷൻ കേട്ടു. ചര്‍ച്ചകളെ അടിസ്ഥാനമാക്കി തയാറാക്കുന്ന റിപ്പോര്‍ട്ട് കമ്മീഷൻ  സര്‍ക്കാരിന് സമര്‍പ്പിക്കും.

ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി , ചിറക്കൽ പഞ്ചായത്ത് അംഗം കെ കെ നാരായണൻ,  മോഹൻ കൊല്ലോൻ,  ടി ശങ്കരൻ, കെ നാരായണൻ ,  കെ വി സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു .

About The Author

Leave a Reply

Your email address will not be published. Required fields are marked *