വ്യാപാര പുരോഗതിക്ക് എ ടി എ കാർനെറ്റ് B2B പോർട്ടൽ

0

കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ വേഗത്തിൽ ഇന്ത്യയിലും വിദേശ വിപണിയിലും വിൽപ്പന ചെയ്യുന്നതിനുമായി സാധിക്കുന്ന B2B പോർട്ടൽ ഒരുക്കാൻ തയ്യാറായിരിക്കുകയാണ് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ മദർ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചാമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്.
.ഈ സംവിധാനത്തിൽ ചേംബർ മെമ്പർമാർക്ക് അവരുടെ ബിസിനസ് വർദ്ധിപ്പിക്കാൻകൂടുതൽ സഹായകമാകും എന്ന തിരിച്ചറിവോടെയാണ് ചേംബർ ATA കാർനെറ്റ് സിസ്റ്റം ആൻഡ് B2B ബിസിനസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ചേംബർ പ്രസിഡണ്ട് ടി കെ രമേഷ് കുമാർ അധ്യക്ഷം വഹിച്ചു.


ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ടറി , ഡൽഹിയുടെ അസിസ്റ്റൻഡ് സെക്രട്ടറി ജനറൽ ശ്രീ സുമീത് ഗുപ്ത വർക്ക് ഷോപ്പ് ഉത്ഘാടനം നിർവഹിക്കുകയും, ബി 2 ബി പോർട്ടൽ എന്ന വിഷയത്തെ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. FICCI ബി 2 ബി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോട് കൂടി ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അവർക്ക് വേണ്ടതായ ഉത്പന്നങ്ങൾ എവിടെ നിന്ന് ലഭ്യമാകുമെന്നും നേരിട്ട് സംരംഭകനുമായി ബന്ധപ്പെടുവാനും സാധിക്കുന്നതാണ്. . ഇത് വ്യാപാര പുരോഗതിക്ക് ഇടയാക്കുകയും ചെയ്യും.

വിദേശ വിപണിയിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിനും ഉല്പന്നത്തിന്റെ ഗുണനിലവാരങ്ങൾ കസ്റ്റമറുമായി നേരിട്ട് സംവദിക്കുവാനുമുള്ള അവസരവും, ഉത്പന്നങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും എളുപ്പമാർഗമായിരിക്കും ATA കാർനെറ് സിസ്റ്റം . ഈ വിഷയത്തെക്കുറിച് FICCI ഡയറക്ടർ മിസ് എസ് .വിജയലക്ഷ്മി സംസാരിക്കുകയുണ്ടായി.

ചേംബർ ഡയറക്ടർ( ഇൻഡസ്ടറി & ചാപ്റ്റർ ഡവലപ്മെന്റ് ) കെ വി ദിവാകർ യോഗത്തിൽ ആശംസയർപ്പിച്ച് സംസാരിച്ചു. ചേംബർ ഓണററി സെക്രട്ടറി സി അനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് നന്ദിയും രേഖപ്പെടുത്തി .

About The Author

Leave a Reply

Your email address will not be published. Required fields are marked *