വിദ്യാർഥികൾക്ക് അനുമോദനവുമായി ‘തലശ്ശേരിയിലെ താരങ്ങൾ’
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തലശ്ശേരിയിലെ സ്‌കൂളുകൾക്കും കുട്ടികൾക്കുമായുള്ള അനുമോദനം ‘തലശ്ശേരിയിലെ താരങ്ങൾ’ മുനിസിപ്പൽ ടൗൺഹാളിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 875 വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ 19 വിദ്യാലയങ്ങളെയും ഉപഹാരം നൽകി ആദരിച്ചു. മൈ തലശ്ശേരി ആപ്പിന്റെ ലോഞ്ചിംഗും സ്പീക്കർ നിർവഹിച്ചു.
തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ എം ജമുനാറാണി ടീച്ചർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി എൻ പ്രശാന്ത് നായർ വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്ന രീതിയിൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാർ, പി നിധിൻരാജ്, ഡോ എസ് അനന്തു, ഡോ രാധാകൃഷ്ണൻ ഉണ്ണി എന്നിവരും മുഖ്യാതിഥികളായി. പാനൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനില, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സനിൽ, എം പി ശ്രീ ഷ, സി കെ രമ്യ, എം കെ സെയ്ത്തു, പന്ന്യന്നൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ കെ. മണിലാൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ് എന്നിവർ വർ സംസാരിച്ചു. തലശ്ശേരിയിൽ നിന്ന് സ്ഥലം മാറി പോകുന്ന സബ് കലക്ടർ സന്ദീപ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.