കാഫിർ സ്ക്രീൻ ഷോട്ട്: പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് വി ഡി സതീശൻ

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം യഥാർഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ. മുൻ എം.എൽ.എ കെ.കെ.ലതിക ഉൾപ്പെടെയുള്ള ഉന്നത സി.പി.ഐ.എം നേതാക്കളുടെ പങ്ക് വ്യക്തമാണ്,ആരാണ് ഇതിന് പിന്നിലെന്ന് പൊലീസിനറിയാമെന്നും പക്ഷേ പൊലീസ് പുറത്ത് പറയില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഇതിനിടെ കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു . ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു.പ്രമുഖ നേതാക്കൾ വരെ ഇതേടുത്ത് തനിക്കെതിരെ ഉപയോഗിച്ചെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എനിക്ക് ഇത് നേരത്തെ തന്നെ മനസിലായതാണെന്ന് ഷാഫി പറഞ്ഞു. പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്. പക്ഷേ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണ്. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് ഷാഫി ചോദിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ട്. എംഎൽഎ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്ന് ഷാഫി പറഞ്ഞു.

About The Author

You may have missed