ഹേമ കമ്മിറ്റി റിപ്പോർട്ട്: ആരോപണ വിധേയർ പിണറായി സർക്കാരിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നെന്നു സുധാകരൻ
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്നും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ആരോപണ വിധേയർ പിണറായി സർക്കാരിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. മന്ത്രിയും എംഎൽഎയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്‍റെ ഭാഗമാണ്.റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും, ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയത് എന്നും സുധാകരൻ ആരോപിച്ചു.