ചലചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

0

ചലചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇരിങ്ങാലക്കുട സ്വദേശിയാണ്. സംസ്കാരം നാളെ .ഭാര്യ -അനുപമ, രണ്ട് മക്കൾ.മലയാളസിനിമയിലെ സുവർണ്ണകാലത്തെ മുൻ നിര സംവിധായകനായിരുന്നു മോഹൻ.

വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല,മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ്.

പി വേണുവിന്റെ സഹായിയായി തുടക്കം കുറിച്ച മോഹൻ പിന്നീട് ജോൺപോളുമായി ചേർന്ന് മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള, ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനിമകളിൽ ഒന്നിച്ചുപ്രവർത്തിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *