ഫെമ നിയമലംഘനം: ഡിഎംകെ എംപിയ്ക്ക് 908 കോടി രൂപ പിഴ ചുമത്തി ഇ ഡി

0

ഡിഎംകെ എംപി എസ് ജഗദ് രക്ഷകന് ഭീമമായ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 908 കോടി പിഴയാണ് ചുമത്തിയിരിക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ജഗദ് രക്ഷക് ഫെമാ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2020 മുതല്‍ നടത്തിയ പരിശോധനകള്‍ പ്രകാരമാണ് പിഴ ചുമത്തിയത്. ജഗദ് രക്ഷകന്റെയും കുടുംബത്തിന്റേയും പേരിലുള്ള 89.19 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

2021ലാണ് ഡിഎംകെ എംപിയ്ക്കും കുടുംബത്തിനുമെതിരെ ഫെമ നിയമലംഘനത്തിന് ഇ ഡി കേസെടുത്തത്. 2017വല്‍ സിംഗപ്പൂരില്‍ സ്ഥാപിച്ച ഒരു ഷെല്‍ കമ്പനിയില്‍ നിന്ന് 42 കോടി രൂപയുടെ നിക്ഷേപം ഫെമ നിയമം ലംഘിച്ച് ജഗദ് രക്ഷകും കുടുംബവുംമെടുത്തെന്നാണ് പരാതി. ശ്രീലങ്കന്‍ കമ്പനിയില്‍ നടത്തിയ 9 കോടി രൂപയുടെ ഇടപാടുകളിലെ നിയമലംഘനവും കൂടി കണക്കിലെടുത്താണ് ഭീമമായ പിഴ ഇ ഡി ചുമത്തിയിരിക്കുന്നത്.

അരക്കോണം ലോക്‌സഭാ സീറ്റില്‍ നിന്നാണ് ജഗത് രക്ഷകന്‍ വിജയിച്ചത്. ചെന്നൈയിലെ ഹോസ്പിറ്റല്‍, ഫാര്‍മസി ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ അക്കോര്‍ഡ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂകേഷന്‍ ആന്‍ഡ് റിസര്‍ച്ച് (BIHER) എന്ന സ്ഥാപനത്തിന്റെ ഉടമയും ജഗദാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *