യൂട്യൂബിൽ ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

0

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തന്റെ പുതിയ യൂട്യൂബ് ചാനൽ ഇന്നലെ ആരംഭിച്ചു.സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.ഒറ്റ മണിക്കൂറുകൊണ്ട് 12 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയത്. UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ഇതുവരെ 19 വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു.

പിന്നെ പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ സ്വന്തമാക്കിയിരിക്കുകായണ് താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.തന്റെ കുടുംബത്തിനൊപ്പമാണ് ഗോൾഡൺ പ്ലേബട്ടൺ റൊണാൾഡോ തുറന്നത്. റൊണാൾഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം.

നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ.വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്‌ക്കുള്ളത്. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് 39-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ.

About The Author

Leave a Reply

Your email address will not be published. Required fields are marked *