ഉരുൾപൊട്ടലിൽ കാണാതായ തലശേരി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി
വയനാട് ഉരുൾപൊട്ടലിൽ കാണാതായ തലശേരി ചേറ്റംകുന്ന് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. വയനാട്ടിൽ സ്ഥിര താമസക്കാരനായ പാർത്ഥന്റെ ഭാര്യ നന്ദന (68)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം രാത്രി കണ്ടെത്തിയത്.പാർത്ഥൻ ദുരന്തത്തിൽ മരണമടഞ്ഞിരുന്നു. പാർത്ഥന്റെ മൃതദേഹം കഴിഞ്ഞദിവസം തലശേരിയിൽ എത്തിച്ച് സംസ്കരിച്ചു. നന്ദനയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും. ഉരുൾപൊട്ടലിൽ ഇവരുടെ വീടടക്കം അപകടത്തിൽപ്പെടുകയായിരുന്നു.ബുധനാഴ്ച്ച രാവിലെയാണ് പാർത്ഥന്റെ മൃതദേഹം ദുരിതാശ്വാസ പ്രവർത്തകർ കണ്ടെത്തിയത്.ഹർഷ (എറണാകുളം), വൈഷ്ണ (കാനഡ) എന്നിവർ മക്കളാണ്.