അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം; ആധുനികവല്‍ക്കരണ പ്രവര്‍ത്തിക്ക് തുടക്കം

കായിക പ്രേമികളുടെയും യുവാകളുടെയും ഏറെ നാളത്തെ ആവശ്യമായ
അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം ആധുനികവൽക്കരണ പ്രവർത്തികളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. കെ വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് മന്ത്രിക്ക് കൈമാറി.

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം ആധുനിക വൽക്കരിക്കുന്നത്. അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി കെ വി സുമേഷ് എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മാർച്ച് 12ന് കായിക വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്ക് പ്ലാൻഫണ്ട് വിഹിതമായ 50 ലക്ഷം രൂപ ഉൾപ്പടെ ഒരുകോടിരൂപയുടെ സംയുക്തഭരണാനുമതിയും നൽകി. തുടർന്ന് 88.42 ലക്ഷം രൂപയ്ക്ക് സ്പോർട്സ് കേരള ഫൗണ്ടേഷൻ സാങ്കേതികാനുമതി നൽകി. വർഷങ്ങളായി ശോചനീയമായി കിടന്നിരുന്ന ഗ്രൗണ്ട് നവീകരിക്കുന്നതിലൂടെ ഏറെ നാളത്തെ സ്വപ്നമാണ് പൂർത്തിയാവുക.

ആധുനീക വൽക്കരണത്തിന്റെ ഭാഗമായി മൾട്ടി പെർപസ് മഡ്കോർട്ടാണ് നിർമ്മിക്കുക. രാത്രി കാലങ്ങളിലും ഗ്രൗണ്ട് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ ആധുനിക ഫളെഡ് ലൈറ്റുകളാണ് സ്ഥാപിക്കുക. സെറ്റപ്പ് ഗാലറി, ഡ്രെയിനേജ്, 4 സൈഡ് ഫെൻസിംഗ്,കോമ്പൗണ്ട് വാൾ, ഗേറ്റ്, എന്നിവയാണ് ഒരുക്കുക.പ്രവൃത്തി വേഗതയിൽ പൂർത്തീകരിക്കാനാവശ്യമായ ഇടപെടലാണ് നടത്തുമെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു.

About The Author