രഞ്ജിത്തിനെതിരെ പരാതി നൽകി ശ്രീലേഖ മിത്ര

0

സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി നടി ശ്രീലേഖ മിത്ര. ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.ഇ-മെയിൽ മുഖേനെ കൊച്ചി സിറ്റി കമ്മീഷണർക്കാണ് പരാതി നൽകിയത്.പ്രത്യേക അന്വേഷണ സംഘത്തിനു പരാതി കൈമാറണമോ എന്ന കാര്യം പരിശോധിക്കും.

കടവന്ത്രയിലെ ഫ്‌ളാറ്റിൽവെച്ചാണ് സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി.തുടർ നടപടികൾ എങ്ങനെയായിരിക്കണമെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ അറിയിച്ചു. നടന്ന വർഷം, നടന്ന സ്ഥലം, നടന്ന സംഭവം, രക്ഷപ്പെട്ട രീതി, ആരോടെല്ലാം കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ പറയുന്നുണ്ട്. കഥ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് ഫ്ലാറ്റിൽ വിളിച്ചുവരുത്തിയതെന്നും ​ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും പരതായിൽ പറയുന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *