തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി നടൻ വിജയ്

0

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് തന്റെ പാർട്ടി പതാകയും പുറത്തിറക്കി. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും പൂവും, അടങ്ങുന്നതാണ് പതാക. ചെന്നൈയിലാണ് വിജയ് പതാക ഉയർത്തിയത്. തുടർന്ന് ചെന്നൈയിലെ പാർട്ടി ഓഫീസിൽ വച്ച് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് വിജയ് പ്രതിജ്ഞ ചൊല്ലിയത്.


സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ ആണ് പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടത്തുമെന്ന സൂചനകളുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്താനും സാധ്യത ഉണ്ട്. എല്ലാവർക്കും തുല്യ അവകാശവും അവസരവും നൽകും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയിൽ മുന്നോട്ട് പോകും എന്നിവയാണ് പാർട്ടിയുടെ പ്രതിജ്ഞ.

About The Author

Leave a Reply

Your email address will not be published. Required fields are marked *