ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍: പ്രേംകുമാര്‍ താല്‍കാലികചുമതല ഏറ്റെടുത്തേക്കും

0

സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ, വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കും. 2022 ഫെബ്രുവരി മുതൽ പ്രേംകുമാർ അക്കാദമി വൈസ്-ചെയർമാനായി പ്രവർത്തിച്ചു പോരുന്നു. കമലിന് ശേഷം ചെയർമാൻ സ്ഥാനത്തേക്ക് രഞ്ജിത്തും, ബീന പോളിന് പിന്നാലെ വൈസ്-ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പ്രേംകുമാറും സ്ഥാനമേൽക്കുകയായിരുന്നു. പി.എ. ബക്കർ സംവിധാനം ചെയ്ത ‘സഖാവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് പ്രേംകുമാർ.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed