സർക്കാരുമായി സഹകരിക്കും;ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകും; സുരേഷ് ഗോപി

0

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി.സർക്കാർ ചർച്ചകൾ വിളിച്ചാൽ സഹകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.പ്രശ്നങ്ങളുടെ പരിഹാരം കൂടി ഹേമ കമ്മീഷനിൽ ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

തിരുത്തൽ നടപടികൾ ഉണ്ടാകും അതിനാണ് ഭരണവും ഭരണ യന്ത്രവും ഉള്ളത്.സിനിമ എന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റെതല്ലെന്നും ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയിൽ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും സിനിമ മേഖല നിലനിൽക്കണം. എല്ലാ സംഘടനകളും ഒത്തുചേർന്ന് അതിനുള്ള പോംവഴി കണ്ടെത്തുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *