അഴീക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ
അഴിക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത് തല യോഗങ്ങൾ വിളിച്ചു ചേർക്കാനും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന മണ്ഡല തല ലഹരി വിരുദ്ധ അവലോകന കമ്മറ്റി യോഗം തീരുമാനിച്ചു. ചിറക്കൽ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനം ശക്തമാക്കാനും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും, വ്യാപാര സംഘടന പ്രതിനിധികളെയും, ക്ലബ്ബുകളെയും ഉൾപ്പെടുത്തി പഞ്ചായത്ത് തല അടിയന്തിര യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ട്രേഡ് യുണിയൻ പ്രതിനിധികൾ, ആരോഗ്യം, വിദ്യാദ്യസം, റൂറൽ ഡെവലപ്മെന്റ്, പോലീസ് -റെവന്യൂ, തുടങ്ങിയ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, പഞ്ചായത്ത് പ്രസിണ്ടണ്ടുമാർ എന്നിവരടക്കം 40 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.