വയനാട് ഉരുൾപൊട്ടൽ; ബെയ്ലി പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളുമായി നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു. വ്യോമസേന വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. ഉപകരണങ്ങളും പാലത്തിന്റെ ഭാഗങ്ങളും ആദ്യഘട്ടത്തിൽ 5 ട്രക്കുകളിലായി വയനാട്ടിലേക്ക് എത്തും.
കണ്ണൂർ പ്രതിരോധ സുരക്ഷാസേന ടീം വിമാനത്താവളത്തിൽ സജ്ജമാണ്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തുക. ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.