വ​യ​നാ​ട് ഉരുൾപൊട്ടൽ : മ​ര​ണ​സം​ഖ്യ 177 ആ​യി; മഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നത്തെ ദു​ഷ്‌​ക​രമാക്കുന്നു

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഇ​തു​വ​രെ 177 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​തി​ൽ 84 പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്. 60 മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. കാ​ണാ​താ​യ നി​ര​വ​ധി ആ​ളു​ക​ള്‍​ക്കാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ണ്. എ​ന്നാ​ല്‍ പ്ര​ദേ​ശം മു​ഴു​വ​നാ​യി ഒ​ലി​ച്ചു​പോ​യ​തും ചെ​ളി​യി​ല്‍ പു​ത​ഞ്ഞി​രി​ക്കു​ന്ന​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നി​ലം​പ​തി​ച്ച വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. ചൂ​ര​ല്‍​മ​ല​യി​ല്‍ മ​ഴ ക​ന​ത്തും പു​ഴ​യു​ടെ ഒ​ഴു​ക്ക് കൂ​ടി​യ​തും തി​ര​ച്ചി​ലി​നെ ബാ​ധി​ക്കു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

About The Author