വിറങ്ങലിച്ച് വ​യ​നാ​ട് ; മ​ര​ണം 116 ആ​യി

വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 116 ആ​യി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി 26 മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​മ്പൂ​രി​ലെ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ട മു​ണ്ട​ക്കൈ​യി​ലേ​ക്ക് എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം എ​ത്തി.

കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യ്ക്ക് കു​റു​കെ വ​ടം​കെ​ട്ടി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് 200ഓ​ളം സം​ഘാം​ഗ​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഡ്രോ​ണു​ക​ളും പോ​ലീ​സ് നാ​യ​ക​ളെ​യും ഉ​പ​യോ​ഗി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.വിം​സ് ആ​ശു​പ​ത്രി​യി​ൽ 10 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു പേ​രെ തി​രി​ച്ച​റി​ഞ്ഞു. 82 പേ​ര്‍ ഈ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മേ​പ്പാ​ടി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ 52 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​വ​രി​ൽ 35 പേ​രെ തി​രി​ച്ച​റി​ഞ്ഞു. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഓ​രോ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ത​മു​ണ്ട്. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 30 മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ട്.

About The Author