കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സാമൂഹിക സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോളണ്ടിയര്‍മാര്‍ക്കും വിവിധ വാര്‍ഡുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ഏകദിന പരിശീലനം നടത്തി. സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്, ആരോഗ്യ വകുപ്പ്. കില എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. സമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ തസ്ലീം ഫാസില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ടീമിലെ അംഗങ്ങളായ ടി കെ വിനു, ജിതിന്‍ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍ ആനിയമ്മ അബ്രഹാം, കില ഫാക്കല്‍ടി രമണന്‍ , പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യന്‍ , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, ഇന്ദിര ശ്രീധരന്‍, പി തങ്കപ്പന്‍ മാസ്റ്റര്‍ , പി സി തോമസ്, ബാബു കാരിവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

About The Author