മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ഗതാഗതം പൂർണ്ണമായും നിരോധിച്ചു
മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ റോഡ് പുഴയെടുത്തു . അപകട സാധ്യത കണക്കിലെടുത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്കു പോകേണ്ടതാണ്. ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെ ആർ എഫ് ബി അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.