ബൈക്കിന്റെ പിന്നിലിരിക്കുന്നവർക്കും പണി വരുന്നു; യാത്രയിൽ സംസാരിച്ചാൽ പിഴ
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ ഒടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിച്ചാൽ പിഴ. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലർ എല്ലാ ആർടിഒമാർക്കും ലഭിച്ചു.