ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമാണെന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു

മുക്കുപണ്ടമാണെന്ന് പ്രചരിപ്പിച്ച ഭക്തൻ ദേവസ്വം ഭരണസമിതിക്കും പൊലീസിനും മുന്നിൽ മാപ്പ് പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും പുള്ളുവൻപാട്ട് കലാകാരനുമായ കെ പി മോഹൻദാസാണ് ഗുരുവായൂരിലെത്തി മാപ്പ് പറഞ്ഞത്. ഇദ്ദേഹം വാങ്ങിയ ലോക്കറ്റ് ഗുരുവായൂരിലെ രണ്ടു ജൂവലറികളിലും സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കുന്ന കുന്നംകുളത്തുള്ള സർക്കാർ അംഗീകൃത സ്ഥാപനത്തിലും പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പാക്കി.

ലോക്കറ്റ് 22 കാരറ്റ് സ്വർണമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു. സർട്ടിഫിക്കറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ ദേവസ്വം പ്രദർശിപ്പിക്കുകയും ചെയ്തു.

About The Author

You may have missed