കാലവർഷം; ജൂണിൽ 25 ശതമാനം മഴക്കുറവ്

ജൂണിലെ മഴക്കുറവ് 25 ശതമാനമെന്ന് കണക്കുകൾ. ശരാശരി 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 489.2 മില്ലി മീറ്റർ മഴയാണ്.കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നു എങ്കിലും പ്രതീക്ഷിച്ചത് പോലെ മഴ ലഭിച്ചില്ല.

അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 60 ശതമാനം ആയിരുന്നു മഴക്കുറവ്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ (757.5 മില്ലി മീറ്റർ) ജില്ലയിൽ ആണെങ്കിലും പതിനാല് ശതമാനം മഴക്കുറവുണ്ട്. വയനാടാണ് മഴക്കുറവ് രൂക്ഷം. 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്.

About The Author