രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണ്. അഗ്നിവീർ, കർഷകരുടെ പ്രശ്‌നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പുതിയതാണെങ്കിലും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

സത്യം സത്യം തന്നെയാണെന്നായിരുന്നു രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത്.
മോദിയുടെ ലോകത്ത് സത്യത്തെ നീക്കം ചെയ്യാൻ കഴിയും, എന്നാൽ യഥാർത്ഥത്തിൽ സത്യത്തെ നീക്കം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതാണ് സത്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

About The Author