തലശേരി ഒന്നാം റെയിൽവേ ഗേറ്റിനടുത്തെ വഴിയടച്ചു

തലശേരി ഒന്നാം റെയിൽവേ ഗേറ്റിനടുത്ത് റെയിൽ പാളത്തിൽ അപകടമരണങ്ങളും ആത്മഹത്യകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പാളത്തിലൂടെ അതിക്രമിച്ചു കടക്കുന്നവരുടെ വഴി തടയാൻ റെയിൽവേ എൻജിനിയറിംഗ് വിഭാഗം മതിൽ കെട്ടി. പുതിയ ബസ് സ്റ്റാന്‍റിലെ പച്ചക്കറി മാർക്കറ്റിന് പിന്നിലാണ് ഏതാനും മീറ്റർ ദൂരത്തിൽ ഇരുമ്പു തൂൺനാട്ടി തകര ഷീറ്റുകൾ കെട്ടി വഴി അടച്ചത്.

പ​രി​സ​ര​വാ​സി​ക​ളും സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​വ​രും പാ​ളം മു​റി​ച്ചു മ​റു​വ​ശ​ത്തെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന എ​ളു​പ്പ വ​ഴി​യാ​ണ് ഇ​തോ​ടെ അ​ട​ഞ്ഞ​ത്. റെ​യി​ൽ​വേ സ്ഥ​ല​ത്താ​ണ് ത​ട​സ​മ​തി​ൽ കെ​ട്ടി​യ​ത്. ഇ​നി​യും അ​തി​ക്ര​മി​ച്ചു ക​ട​ന്നു​പോ​വു​ന്ന​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ സ​ന്ദീ​പ് മു​കി​ൽ ദാ​സി​ന്‍റെ​യും ആ​ർ​പി​എ​ഫ് എ​സ്ഐ കെ.​വി. മ​നോ​ജ് കു​മാ​ർ, ശ്രീ​ര​ഞ്ച് എ​ന്നി​വ​രു​ടെ സാ​ന്നി​ദ്യ​ത്തി​ലാ​ണ് താ​ത്കാ​ലി​ക മ​തി​ൽ കെ​ട്ടി​യ​ത്. ഇ​ര​ട്ട​പ്പാ​ളം വ​ന്ന​തോ​ടെ അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യെ​ങ്കി​ലും പാ​ള​ത്തി​ന് സ​മീ​പ​ത്തെ പ​ല​രും ​ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ റെ​യി​ൽ മു​റി​ച്ചു ക​ട​ക്കു​ന്ന​ത് ഇ​വി​ട​ത്തെ പ​തി​വു കാ​ഴ്ച​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ ഇ​നി മു​ത​ൽ തൊ​ട്ട​പ്പു​റ​ത്തെ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്.

About The Author