കനത്ത മഴ; ജില്ലയില്‍ നാല് ക്യാമ്പുകൾ തുടങ്ങി 71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ജില്ലയില്‍ ആകെ 71 കുടുംബങ്ങളെ അപകട ഭീഷണിയെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തലശ്ശേരി താലൂക്കില്‍ എട്ട് വില്ലേജുകളിലായി 48 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. തൃപ്പങ്ങോട്ടൂരില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ആറ് വില്ലേജുകളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യന്നൂര്‍ താലൂക്കില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇരിട്ടി താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി നാല് കൂടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ജില്ലയിൽ ബുധനാഴ്ച മാത്രം ശക്തമായ മഴയിൽ മൂന്ന് വീടുകൾക്ക് പൂർണ്ണമായും 24 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇരട്ടിയിൽ രണ്ടു വീടും പയ്യന്നൂരിൽ ഒരു വീടിനുമാണ് പൂർണ്ണമായും നാശം നഷ്ടം സംഭിവിച്ചത്.
ആറളം ഫാമിലേക്കുള്ള വഴിയില്‍ പാലപ്പുഴ മെയിന്‍ ഗെയിറ്റില്‍ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി. എടയാര്‍ വിസിബി കം ബ്രിഡ്ജിന്റെ മുകള്‍ ഭാഗത്ത് മരത്തടികള്‍ അടിഞ്ഞു കൂടിയാണ് ഒഴുക്ക് തടസ്സപ്പെട്ടത്. ഇതു മാറ്റുന്ന നടപടികള്‍ ആരംഭിച്ചു.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും കളക്ടര്‍ നിദേശം നല്‍കി.
ജില്ലാ കണ്‍ട്രോള്‍ റൂം കലക്ടറേറ്റ്
0497 2700645, 2713266, 9446682300. ടോള്‍ഫ്രീ: 1077
താലൂക്ക് കണ്‍ട്രോള്‍ റൂം
കണ്ണൂര്‍: 0497 270969
തളിപ്പറമ്പ്: 0460 2203142
തലശ്ശേരി: 0490 2343813
ഇരിട്ടി: 0490 2494910
പയ്യന്നൂര്‍: 04985 294844
ഫിഷറീസ് കണ്‍ട്രോള്‍ റൂം
0497 2732487, 9494007039.